Kerala Business to Business Meet 2022
റബ്ബർ
കേരള സംസ്ഥാനത്തിന്റെ വ്യാവസായിക വികസന പാരമ്പര്യത്തിൽ റബ്ബറിനും ശ്രദ്ധേയമായ പങ്കുണ്ട്. ദേശീയതലത്തിലും ആഗോളതലത്തിലും കേരളം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് വലിയ സംഭാവനകളാണ് നൽകി പോരുന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെപ്പോലും റബ്ബർ സ്വാധീനിക്കുന്നു. വൈവിധ്യമാർന്ന ഉപയോഗത്തിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ റബ്ബർ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ വ്യാപനവും വ്യാപ്തിയും പരിധിയില്ലാത്തതാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായ റബ്ബർ പാർക്ക് ഇന്ത്യ ലിമിറ്റഡ് വലിയ അവസരമാണ് റബ്ബർ അധിഷ്ഠിത വ്യവസായങ്ങളെ ശാക്തീകരിക്കുന്നതിനും ആഗോള പ്ലാറ്റ്ഫോമുകൾ തുറക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നത്.