കൈത്തറി, തുണിത്തരങ്ങൾ & വസ്ത്രങ്ങൾ
കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും കേരളം അതിന്റെ ചരിത്രത്തിലേക്ക് ഇഴചേർത്തിട്ടുണ്ട്. പരമ്പരാഗത തറികളിലും ആധുനിക പവർ ലൂമുകളിലും അഭിവൃദ്ധി പ്രാപിക്കുന്ന കേരളത്തിലെ കൈത്തറി വ്യവസായം കൈത്തറിയുടെ ചരക്ക് വിഭവങ്ങളുടെ മഹത്തായ ഭൂതകാലവും സാധ്യതകളും എന്നും ഓർമ്മിപ്പിക്കുന്നു. കൈത്തറിയുടെ മഹത്വം തുണിത്തരങ്ങളിലും വസ്ത്രങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല; ഗൃഹോപകരണങ്ങളിലും അനുബന്ധ മേഖലകളിലും ഇത് പ്രകടമാണ്. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും (ഹാന്റക്‌സ്) കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും (ഹൻവീവ്) നെയ്ത്തുകാർക്ക് വിവിധ സേവന സഹയങ്ങൾ നൽകി വരുന്നു. ഒപ്പം ഡയറക്‌ടറേറ്റ് ഓഫ് ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്റ്റൈൽസ് നെയ്‌ത്തുകാർക്ക് സാമ്പത്തിക, ക്ഷേമ പദ്ധതികളും ഉറപ്പാക്കി വരുന്നു.