ഭക്ഷ്യ സംസ്കരണം
ജൈവ വൈവിധ്യത്തിലും ഭക്ഷണ രീതികളിലും കേരളം എന്നും ആഗോള തലത്തിൽ ശ്രദ്ധാ കേന്ദ്രമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, തേങ്ങ, കൊക്കോ, തേയില, വാഴപ്പഴം, പൈനാപ്പിൾ കൂടാതെ സമുദ്രവിഭവങ്ങൾ തുടങ്ങീ ഭക്ഷ്യോത്പന്ന വൈവിധ്യങ്ങളിലൂടെയാണ് നമ്മുടെ നാടിന്റെ സ്പന്ദനം ലോകമറിയുന്നത്. വ്യവസായ-വാണിജ്യ വകുപ്പിന്റെ നിരന്തര പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ തനത് രുചി ഭേദങ്ങളെ അന്തർദേശീയ ജനസമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ഇതിനോടകം സാധിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് HACCP സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവയെ കുറിച്ചുള്ള ആശങ്കകൾക്കും പരിഹാരമാകുന്നു.