ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
സാങ്കേതിക സാധ്യതകളുടെ തിരിച്ചറിവും കൃത്യമായ ഉപയോഗവും കേരളത്തിന്റെ വ്യാവസായിക മേഖലയുടെ വികസനത്തിന് വലിയതോതിൽ വഴിമരുന്നായി. ഡിജിറ്റൽ തലമുറയുടെ ആവശ്യങ്ങളും വെല്ലുവിളികളും നേരിടാൻ കേരളത്തിന്റെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മേഖല എപ്പോഴും സജ്ജമാണ്. സംസ്ഥാനം നൽകുന്ന സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലൂടെയാണ് ഈ ഉയർച്ച സാധ്യമാക്കിയത്.