കയർ
കേരം തിങ്ങി നിറയുന്ന തെങ്ങുകളുടെ നാടാണ് കേരളം. കേരളത്തിന്റെ കയർ മേഖലക്ക് നാടിന്റെ ചരിത്രവും ജനങ്ങളുടെ ജീവിതവും സമരങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു പാരമ്പര്യമുണ്ട്. കേരളത്തിൽ ആഴത്തിൽ വേരോടിയ കയർ വ്യവസായം പ്രാദേശികവും അന്തർദേശീയവുമായ വിപണികളിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിലും അതിന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.