ആയുർവേദം
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പല വിഭവങ്ങളാൽ സമ്പുഷ്ടമാണ്. എന്നാൽ സമഗ്ര ചികിത്സാരീതിയായ ആയുർവേദം എന്നും കേരളത്തിന് അഭിമാനമാണ്. വാഗ്ഭടന്റെ അഷ്ടാംഗ ഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സാരീതി പ്രകൃതിദത്ത/പച്ചമരുന്ന് ചികിത്സയിലും ചിട്ടയായ ഭക്ഷണക്രമത്തിനും ആണ് ഊന്നൽ നൽകിയിരിക്കുന്നത്. ആരോഗ്യകരമായ ജീവിതചര്യ പിന്തുടരുന്ന ആയുർവേദം ആഗോള പ്രശസ്തി നേടുകയും സംസ്ഥാനത്തെ ടൂറിസം മേഖല ഉൾപ്പെടെയുള്ളവക്ക് വിലയേറിയ വരുമാന സ്രോതസ് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.